ദേശീയം

ഭക്ഷണത്തിന്റെ ഗുണനിലവാരം അറിയാന്‍ രാവിലെ ഏഴരയ്ക്ക് മുഖ്യമന്ത്രി സ്‌കൂളില്‍; അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരപ്പ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്‌കൂളില്‍ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോയെന്നറിയുന്നതിനായി അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്‌കൂളിലാണ് രാവിലെ ഏഴരയോടെ മുഖ്യമന്ത്രി എത്തിയത്.

വെല്ലൂര്‍ ജില്ലാ കളക്ടര്‍ കുമരവേല്‍ പാണ്ഡ്യന്‍, വെല്ലുര്‍ കോര്‍പ്പറേഷന്‍ കമ്മീഷണറും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ എത്തിയ മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കുന്ന പ്രഭാത ഭക്ഷണത്തെ കുറിച്ചും അതിന്റെ ഗുണനിലവാരത്തെ കുറിച്ചു പ്രധാന അധ്യാപകനില്‍ നിന്നും ചോദിച്ചറിഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയ ശേഷമാണ് മുഖ്യമന്ത്രി സ്‌കൂളില്‍ നിന്നും പോയത്.

മാന്യമായ പെരുമാറ്റമായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതെന്ന് പിന്നീട് പ്രധാന അധ്യാപകന്‍ അന്‍പഴകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ എനിക്ക് മിണ്ടാന്‍ കഴിഞ്ഞില്ല. കുറച്ച് കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം വിളമ്പി നല്‍കാന്‍ പോലും അദ്ദേഹം തയ്യാറായി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം, അവരുടെ പഠനം എന്നിവയെ കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞതായും അന്‍പഴകന്‍ പറഞ്ഞു. 73 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 132 കുട്ടികളാണ് ഈ സ്‌കൂളിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്