ദേശീയം

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; വണ്ടികള്‍ കയറി ഇറങ്ങി, യുവാവിന്റെ മൃതദേഹം ചതഞ്ഞരഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം:  ഡല്‍ഹി - ജയ്പൂര്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനം ഇടിച്ച് വീഴ്ത്തിയ യുവാവ് മരി്ച്ചു. ഇടിച്ചതിന് പിന്നാലെ തുടര്‍ച്ചയായി വാഹനങ്ങള്‍ കയറി ഇറങ്ങിയതോടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ വികൃതമായെന്ന് പൊലീസ് പറഞ്ഞു.

രമേഷ് നായിക്ക് എന്നായാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രമേഷ് സഹോദരിയെ കാണാന്‍ ജയ്പൂരിലേക്ക് പോകുമ്പോള്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ദേശീയ പാത 48ല്‍ വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വയ്യായ്ക തോന്നിയ ഇയാള്‍ തിരിച്ചുനടക്കുന്നതിനിടെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന വാഹനങ്ങള്‍ റോഡില്‍ തെറിച്ചുവീണ രമേഷിന്റെ മൃതദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. 

പിന്നീട് മറ്റൊരു യാത്രക്കാരന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രമേഷിന്റെ വസ്ത്രം കണ്ട് സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരന്റെ പരാതില്‍ അജ്ഞാതനായ ഡ്രൈവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതിയായ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 

രമേഷ് ആയിരുന്നു ആ കുടുംബത്തിന്റെ ഏക ആശ്രയം. രമേഷിന് ഭാര്യയും  മൂന്ന് മക്കളും ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും