ദേശീയം

തുരങ്കം നിര്‍മിച്ച് ജ്വല്ലറിയില്‍ എത്തി; പഠിച്ച പണി പതിനെട്ടും നോക്കി, നിലവറ തുറക്കാനായില്ല; ക്ഷമിക്കണമെന്ന് കള്ളന്‍മാരുടെ കുറിപ്പ്; ദൈവത്തെ നോക്കി അവര്‍ക്ക് അത് ചെയ്യാനായില്ലെന്ന് ഉടമ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ജ്വല്ലറിയില്‍ കയറി മോഷണം നടത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാതെ വന്നപ്പോള്‍ കള്ളന്‍മാര്‍ 'ക്ഷമിക്കണം' എന്ന കുറിപ്പ് എഴുതി വച്ച് സ്ഥലം വിട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. അഴുക്കുചാലിലൂടെ 15 അടി നീളമുള്ള തുരങ്കമുണ്ടാക്കിയാണ് മോഷണം നടത്താനായി ഇവര്‍ ജ്വല്ലറിയിലെത്തിയത്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച നിലവറ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. പദ്ധതി പരാജയമായതോടെയാണ് കള്ളന്‍മാര്‍ കുറിപ്പ് എഴുതിവച്ച് പോകുകയായിരുന്നു.

ഞങ്ങളോട് ക്ഷമിക്കുക' എന്ന കുറിപ്പിനൊപ്പം അവരുടെ പേരുകളും എഴുതിവച്ചു. വ്യാഴാഴ്ച രാവിലെ ജ്വല്ലറി തുറക്കാനായി ഉടമയെത്തിയപ്പോഴാണ് മോഷണശ്രമം കണ്ടെത്തിയത്. തുടര്‍ന്ന് ഉടമ വിവരം പൊലീസിനെ അറിയിച്ചു. നിലവറ തുറക്കുന്നതിനായി കൊണ്ടുവന്ന ഗ്യാസ് കട്ടറുകളും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെത്തി.

നിലവറയ്ക്ക് അഭിമുഖമായുള്ള ഭിത്തിയില്‍ ഒരു ശ്രീകൃഷ്ണന്റെ വിഗ്രഹവും ഉണ്ടായിരുന്നു. ബുധനാഴ്ച കടയില്‍ കയറിയ മോഷ്ടാക്കള്‍ നിലവറ തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒരുപക്ഷെ ദൈവത്തെ നോക്കി നിന്ന് അത്തരമൊരുകൃത്യം നടത്താന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലെന്നും പ്രതിമ തിരിച്ച് കട ഉടമ പറഞ്ഞു.

കടയില്‍ സിസിടിവി ഉണ്ടെന്ന് മനസിലാക്കിയ കള്ളന്‍മാര്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കൈയിലാക്കുകയും ചെയ്തു. 15 അടി നീളമുള്ള തുരങ്കമുണ്ടാക്കാന്‍ ഇവര്‍ ദിവസങ്ങള്‍ എടുത്തിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസി ടിവി നിരീക്ഷിച്ചുവരികയാണെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്