ദേശീയം

വാലന്‍റൈൻസ് ഡേയ്ക്ക് സ്പെഷ്യൽ സമ്മാനം; 51 കാരിയെ പറ്റിച്ച് 3.68 ലക്ഷം രൂപ തട്ടി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വാലന്‍റൈൻസ് ദിനത്തിൽ സമ്മാനം നൽകാമെന്ന് പറഞ്ഞ് 51 കാരിയിൽ നിന്ന് 3.68 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. അലക്സ് ലോറെൻസോ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഇൻസ്റ്റാഗ്രാമിൽ സൗഹൃദം സ്ഥാപിച്ചശേഷം പണം തട്ടിയെടുത്തത്. ഖാർ പൊലീസ് സ്റ്റേഷനിൽ സ്ത്രീ പരാതി നൽകി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

പ്രണയദിനത്തിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നും സമ്മാനം കൈപ്പറ്റിയശേഷം 66000 രൂപ കൊറിയർ ചാർജായി നൽകണമെന്നും ചാറ്റിൽ പറഞ്ഞു. കൊറിയർ എത്തിയപ്പോൾ പരിധിയിൽ അധികം ഭാരമുള്ളതിനാൽ 72000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പാഴ്സലിലുള്ളത്  യൂറോപ്യൻ കറൻസി നോട്ടുകൾ ആണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിന് 2,65,000 രൂപ നൽകേണ്ടിവരുമെന്നും പറഞ്ഞ് കൊറിയർ കമ്പനി പ്രതിനിധികൾ വീണ്ടും ബന്ധപ്പെട്ടു. ഇതറിഞ്ഞതോടെ പരിഭ്രാന്തിയിലായ സ്ത്രീ കമ്പനിക്കാർ ആവശ്യപ്പെട്ട പണം അയച്ചുനൽകി. വീണ്ടും 98000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഇവർക്ക് സംശയം തോന്നിയത്. 

പണം നൽകാൻ വിസമ്മതിച്ചതോടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇൻസ്റ്റ​ഗ്രാമിൽ ചാറ്റ് ചെയ്തയാൾ മെസേജ് അയച്ചു. ഇതോടെയാണ് ഇവർ പരാതിയുമായി രം​ഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ