ദേശീയം

രാഹുലിന്റെ വിമാനത്തിന് വാരാണസിയില്‍ ഇറങ്ങാന്‍ അനുമതി ഇല്ല; ആരോപണവുമായി കോണ്‍ഗ്രസ്, നിഷേധിച്ച് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

വാരാണസി: രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് വാരാണസി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി നിഷേധിച്ചെന്ന് ആരോപണണവുമായി കോണ്‍ഗ്രസ്. വിമാനത്താള അധികൃതര്‍ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്നും അവര്‍ സമ്മര്‍ദ്ദത്തിലായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് അജയ് റായ് ആരോപിച്ചു. താനും മറ്റ് പാര്‍ട്ടി നേതാക്കളും രാഹുലിനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്നെങ്കിലും അധികൃതര്‍ അനുമതി നിഷേധിച്ചതോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് പോകുകയായിരുന്നെന്നും അജയ് റായ് പറഞ്ഞു.

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചെന്ന ആരോപണം വാരാണസി എയര്‍പോര്‍ട്ട്  ഡയറക്ടര്‍ ആര്യാമ സന്യാല്‍ നിഷേധിച്ചു. വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള പദ്ധതി റദ്ദാക്കിയതായി എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയായിരുന്നെന്ന് സന്യാല്‍ പറഞ്ഞു

'രാഹുല്‍ ഗാന്ധി ഇവിടെയെത്തി പ്രയാഗ്രാജിലെ കമലാ നെഹ്രു ആശുപത്രിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അദ്ദേഹത്തിന്റെ വിമാനം ലാന്‍ഡ് ചെയ്യാന്‍ അനുവദിച്ചില്ല.'-അജയ് റായ് ആരോപിച്ചു.ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയെ പേടിയാണെന്നും അതിനാലാണ് വാരാണസിയിലെ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ