ദേശീയം

ബിബിസി ഓഫീസുകളിലെ പരിശോധന തുടരുന്നു;  ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹിയിലേയും മുംബൈയിലേയും ഓഫിസുകളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നതായി ബിബിസി. രാത്രി വൈകിയും പരിശോധന തുടര്‍ന്നു. റെയ്ഡില്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നത്. അന്താരാഷ്ട്ര നികുതി അടക്കമുള്ളവയിലെ ക്രമക്കേടുകള്‍, ലാഭം വകമാറ്റല്‍, ബിബിസിയുടെ ഉപകമ്പനികളുടെ ട്രാന്‍സ്ഫര്‍ വിലനിര്‍ണ്ണയത്തില്‍ ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഇന്നലെ രാവിലെ 11.30 ഓടെയാണ് ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ പരിശോധന ആരംഭിച്ചത്. ഐടി പരിശോധനയോട് സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു. പ്രവര്‍ത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി. അതേസമയം പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബിബിസി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് രംഗത്തെത്തി. പരിശോധന ഭീഷണിപ്പെടുത്തലെന്ന് ഐഎഫ്‌ജെ പ്രതികരിച്ചു. ബിബിസി ഓഫീസുകളിലെ പരിശോധനയില്‍ ആശങ്ക രേഖപ്പെടുത്തി NBDA യും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവര്‍ത്തനം തടയരുത് എന്ന് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു