ദേശീയം

പരീക്ഷാ ഹാളിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ നിരോധനം, ഫോട്ടോസ്റ്റാറ്റ് കടകള്‍ അടച്ചിടണം; കോപ്പിയടിക്കെതിരെ 'യുദ്ധം പ്രഖ്യാപിച്ച്' മഹാരാഷ്ട്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരീക്ഷയിൽ കോപ്പിയടി ഒഴിവാക്കാൻ ക്യാംപെയ്ൻ സംഘടിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ ആദ്യ നടപടിയായി പരീക്ഷ കേന്ദ്രത്തിന് 50 മീറ്റർ ചുറ്റളവിലുള്ള ഫോട്ടോകോപ്പി കടകൾ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി. 

മാഹാരാഷ്ട്രയിൽ മാർച്ച് രണ്ടിന് പത്താം ക്ലാസ് പരീക്ഷയും ഫെബ്രവരി 21ന് 12-ാം ക്ലാസ് പരീക്ഷയും ആരംഭിക്കും. ചൊവ്വാഴ്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോ​ഗത്തിലാണ് തീരുമാനം. പരീക്ഷ കേന്ദ്രങ്ങളുടെ സെൻസിറ്റിവിറ്റി അനുസരിച്ച് കേന്ദ്രങ്ങൾക്ക് ​ഗ്രേഡുകൾ തീരുമാനിക്കും.

പരീക്ഷ കേന്ദ്രത്തിന് 50 മീറ്റർ ചുറ്റളവിൽ അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ല. പരീക്ഷകേന്ദ്രങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തും. ക്യാംപെയ്ൻ സംഘാടകരായി ജില്ലാ കളക്ടർമാരെയും വിദ്യാഭ്യാസ കമ്മിഷണറിനെ നോഡൽ ഓഫീസറായും നിയോ​ഗിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം