ദേശീയം

'പേരുകള്‍ മുദ്രവച്ച കവറില്‍ വേണ്ട; ആവശ്യം സമ്പൂര്‍ണ സുതാര്യത'; അദാനി വിഷയത്തില്‍ സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന്, കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമിതി അംഗങ്ങളുടെ പേരുകള്‍ നിര്‍ദേശിച്ചതു സ്വീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സമ്പൂര്‍ണമായ സുതാര്യതയാണ് കോടതി ഇക്കാര്യത്തില്‍ ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ ഇടിഞ്ഞ പശ്ചാത്തലത്തില്‍, നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ നടപടി വേണമെന്ന് നേരത്തെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനായി സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം മുദ്രവച്ച കവറില്‍ പേരുകള്‍ സമര്‍പ്പിക്കാനൊരുങ്ങിയത്.

മുദ്രവച്ച കവറിലെ പേരുകള്‍ വേണ്ടെന്ന് ചീഫ് ജസ്റ്റിസിനെക്കൂടാതെ പിഎസ് നരസിംഹ, ജെബി പര്‍ദിവാല എന്നിവര്‍ കൂടി അടങ്ങിയ ബെഞ്ച് പറഞ്ഞു. സമ്പൂര്‍ണ സുതാര്യതയാണ് കോടതി ആഗ്രഹിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ നാല് പൊതുതാത്പര്യ ഹര്‍ജികളാണ് ഇതുവരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ