ദേശീയം

കുപ്പിയേറ്, ഉന്തും തള്ളും, പോര്‍വിളി; ഡല്‍ഹി കോര്‍പ്പറേഷന്‍ യോഗത്തിന്റെ വിഡിയോ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എഎപി-ബിജെപി അം​ഗങ്ങൾ തമ്മിൽ കുപ്പിയേറും പോർവിളിയും. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എഎപി അം​ഗങ്ങൾ ഫോൺ ഉപയോ​ഗിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ് പൂർത്തിയാക്കാതെ യോഗം അവസാനിപ്പിക്കില്ലെന്ന് എഎപി നിലപാടെടുത്തതോടെ സഭ പലതവണ നിർത്തിവെച്ചു.

കൗൺസിൽ മീറ്റിങ് ബഹളത്തെ തുടർന്ന് എട്ട് തവണയാണ് നിർത്തിവെച്ചത്. അതേസമയം സഭയ്‌ക്കുള്ളിൽ നടന്ന സംഘർഷത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അം​ഗങ്ങൾ പരസ്‌പരം പോർവിളിച്ച് ഉന്തുന്നതും കുപ്പിയെറിയുന്നതുമെല്ലാം വിഡിയോയിൽ വ്യക്തമാണ്.

ബാലറ്റ് ബോക്‌സുകൾ നടുത്തളത്തിലേക്ക് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ തന്നെ ബിജെപി കൗൺസിലർ ആക്രമിച്ചുവെന്ന് ഡൽഹി കോർപ്പറേഷൻ പുതിയ മേയർ ഷെല്ലി ഒബ്റോയി ആരോപിച്ചു. എന്നാൽ മേയറോട് സംസാരിക്കാനാണ് ശ്രമിച്ചതെന്നാണ് ബിജെപി വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!