ദേശീയം

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി, രാഷ്ട്രീയ വിവാദം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:   കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലേക്ക് തിരിച്ച ദേശീയ വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയപ്പോഴാണ് ഇറങ്ങാന്‍ പവന്‍ ഖേരയോട് ആവശ്യപ്പെട്ടത്. പവന്‍ ഖേരയുടെ പേരില്‍ കേസുണ്ടെന്ന് പറഞ്ഞാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മറ്റു നേതാക്കള്‍ക്കൊപ്പമാണ് പവന്‍ ഖേര ഡല്‍ഹിയില്‍ എത്തിയത്.  പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പവന്‍ ഖേര പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മോദിയുടെ അച്ഛന്റെ പേര് പവന്‍ ഖേര തെറ്റിച്ച് പറഞത് വിവാദമായിരുന്നു. മോദിയുടെ അച്ഛനെ അപമാനിച്ചു എന്ന് പറഞ്ഞ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് പവന്‍ ഖേരയെ വിമാനത്തിനുള്ളില്‍ നിന്ന് പുറത്താക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി