ദേശീയം

ഇനി 'നാട്ടു നാട്ടു നയതന്ത്രം';ആര്‍ ആര്‍ ആര്‍ ഗാനത്തിന് ചുവടുവെച്ച് കൊറിയന്‍ അംബാസഡറും സംഘവും, അഭിനന്ദനവുമായി പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

സ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയിലെ 'നാട്ടു നാട്ടു' പാട്ട് ലോകമെങ്ങും തരംഗമാണ്. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരം വരെ നേടിയ ഗാനത്തിന്റെ നൃത്ത രംഗങ്ങള്‍ നിരവധിപേര്‍ അനുകരിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ നാട്ടു നാട്ടുവിന് ചുവടുവച്ചിരിക്കുകയാണ്. കൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ നൃത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. 

കൊറിയന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കൊറിയന്‍ അംബാസഡര്‍ ചാങ്-ജെ-ബോകും നൃത്തത്തില്‍ പങ്കാളിയാകുന്നുണ്ട്. ആകര്‍ഷകമായ ടീം പ്രകടനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി