ദേശീയം

'രാഹുല്‍ ധീരയോദ്ധാവ്, അവന്റെ കവചം സത്യത്തിന്റേത്‌'; മോദി സര്‍ക്കാരിന്റെ  ശക്തിയെ ഭയക്കുന്നില്ല; ഭാരത് ജോഡോ യാത്ര രാമഭൂമിയില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ധീര യോദ്ധാവെന്ന് സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.  രാഹുലിന്റെ  പ്രതിച്ഛായ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ടിട്ടും അതിനെയൊന്നും ഭയക്കാതെയാണ് അവന്റെ കുതിപ്പെന്നും പ്രിയങ്ക പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ സ്വീകരിക്കുകയായിരുന്നു പ്രിയങ്ക. വ്യവസായികളായ അദാനിയും അംബാനിയും ഒരുപാട് രാഷ്ട്രീയക്കാരെ വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. എന്നാല്‍ തന്റെ സഹോദരനെ വിലയ്ക്ക് വാങ്ങാന്‍ അവര്‍ക്ക് കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു.

ശൈത്യകാലത്തുപോലും രാഹുലിന് തണുപ്പേല്‍ക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അതിന്റെ കാരണം അദ്ദേഹം സത്യത്തിന്റെ കവചം ധരിച്ചതുകൊണ്ടാണ്. കൊടും ശൈത്യത്തിലും രാഹുല്‍ ഒരു ടീഷര്‍ട്ട് മാത്രം ധരിക്കുന്നത് കണ്ട് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒരുപോലെ ആശ്ചര്യപ്പെട്ടു. കന്യാകുമാരിയില്‍ നിന്ന് 3000 കിലോമീറ്റര്‍ ദുരം പിന്നിട്ട് ഉത്തര്‍പ്രദേശില്‍ എത്തിയ പദയാത്രയെ സ്വാഗതം ചെയ്യുന്നതില്‍ അഭിമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു.

എന്റെ ജേഷ്ഠ്യനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. സഹോദരന്റെ പ്രതിച്ഛായത തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ചെവഴിച്ചത് ആയിരക്കണക്കിന് കോടികളാണ്. എന്നാല്‍ അവന്റെ യാത്ര സത്യത്തിന്റെ പാതയിലൂടെയായിരുന്നു. വിവിധ ഏജന്‍സികളെ വിന്യസിച്ചു. എന്നാല്‍ അതിനെയൊന്നും അവന്‍ ഭയപ്പെട്ടില്ല. കാരണം അവന്‍ ഒരു പോരാളിയാണ് പ്രിയങ്ക പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത