ദേശീയം

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക്; ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്


പട്‌ന: ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ യാത്രക്കാരന് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവിതം. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വലിച്ചുകയറ്റുകയായിരുന്നു.

പൂര്‍ണിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരന്‍ ഓടിക്കയറാന്‍ ശ്രമിച്ചത്. കാല്‍തെറ്റി ട്രെയിനിന്റെ ഫുട്‌ബോര്‍ഡിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയില്‍ വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയാണ് യാത്രക്കാരനെ രക്ഷിച്ചത്.

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുമായിരുന്ന യാത്രക്കാരനെ വലിച്ചുകയറ്റുകയായിരുന്നു. ട്രെയിനില്‍ ഓടിക്കയറുന്നത് അപകടമാണ് എന്ന മുന്നറിയിപ്പോടെ, റെയില്‍വേ മന്ത്രാലയം സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍