ദേശീയം

മുസ്ലിം സ്ത്രീക്കു പുനര്‍ വിവാഹം വരെ ജീവനാംശത്തിന് അവകാശം: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്കു പുനര്‍ വിവാഹിതയാവുന്നതുവരെ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി. ജീവനാശം നല്‍കേണ്ട ബാധ്യത മൂന്നു മാസവും പതിമൂന്നു ദിവസവും മാത്രം ദൈര്‍ഘ്യമുള്ള ഇദ്ദത്ത് കാലത്തു മാത്രമായി ഒതുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

ജീവനാശം ഇദ്ദത്തു കാലത്തേക്കു മാത്രമായി ചുരുക്കിയ ഘാസിപ്പൂര്‍ കുടുംബ കോടതി ഉത്തരവിന് എതിരെ സാഹിദ ഖാത്തൂം സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. 1986ലെ, വിവാഹമോചിതയാവുന്ന മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

ഇദ്ദത്ത് കാലയാളവില്‍ മാത്രമായി ജീവനാശം പരിമിതപ്പെടുത്തിയ കുടുംബ കോടതി നടപടി ഗുരുതരമായ പിഴവാണെന്ന്, ജസ്റ്റിസുമാരായ സൂര്യപ്രകാശ് കേസര്‍വാനി, മുഹമ്മദ് അസര്‍ ഹുസൈന്‍ ഇദ്രിസി എന്നിവര്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട  സുപ്രീം കോടതി ഉത്തരവ് തെറ്റായി മനസ്സിലാക്കിയാണ് കുടുംബ കോടതി വിധി പറഞ്ഞതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

'രോഹിത് മുംബൈയില്‍ ഉണ്ടാവില്ല'; അടുത്ത സീസണില്‍ കളിക്കേണ്ടത് കൊല്‍ക്കത്തയില്‍: വസീം അക്രം

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും; ചൈനയിൽ സ്മാർട്ട് ടോയ്‌ലറ്റുകൾ ട്രെൻഡ് ആകുന്നു

തിയറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ: ഇനി ഒടിടി പിടിക്കാൻ രം​ഗണ്ണനും പിള്ളേരും, 'ആവേശം' പ്രൈമിൽ എത്തി