ദേശീയം

വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ച് തകര്‍ന്നു; പൈലറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ചിറങ്ങി തകര്‍ന്ന് പൈലറ്റ് മരിച്ചു. മധ്യപ്രദേശിലെ റേവയിലാണ് സംഭവം. പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് റേവ പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ അറിയിച്ചു. 

പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് സാരമായ പരിക്കേറ്റു. ചോര്‍ഹട്ട എയര്‍ സ്ട്രിപ്പില്‍ നിന്നും വന്ന സ്വകാര്യ എയര്‍ ക്രാഫ്റ്റ്, ദുമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ചാണ് തകര്‍ന്നത്. 

പരിക്കേറ്റ സഹപൈലറ്റിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും