ദേശീയം

സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചു, ഒന്നര കിലോമീറ്റര്‍ വലിച്ചിഴച്ചു; യാത്രക്കാരന്‍ കത്തിക്കരിഞ്ഞ നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഡല്‍ഹി സംഭവത്തിന് സമാനമായ കേസ് പശ്ചിമ ബംഗാളിലും. സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. സ്‌കൂട്ടറിലേക്ക് പടര്‍ന്ന തീ ആളിക്കത്തിയതിനെ തുടര്‍ന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സിലിഗുരിയില്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. അനന്ത ദാസ് ആണ് മരിച്ചത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടം നടന്നത്. 

സ്‌കൂട്ടറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ട്രക്കില്‍ കുടുങ്ങി. ഒന്നര കിലോമീറ്റര്‍ ദൂരമാണ് സ്‌കൂട്ടറിനെ ട്രക്ക് വലിച്ചിഴച്ചത്. അതിനിടെ സ്‌കൂട്ടറിന് തീപിടിച്ചാണ് അനന്ത ദാസ് പൊള്ളലേറ്റ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍