ദേശീയം

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പ്രണയലേഖനം; അധ്യാപകനെ പുറത്താക്കി; കേസ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പ്രണയലേഖനം എഴുതിയ അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അയാള്‍ക്കെതിരെ കേസ്  എടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലാര്‍പൂരിലാണ് സംഭവം.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സ്‌കൂള്‍ അധ്യാപകനായ ഹരിയോം സിങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിങ് പറഞ്ഞു.

ഡിസംബര്‍ 30നാണ് അധ്യാപകന്‍ പെണ്‍കുട്ടിക്ക് ആശംസാ കാര്‍ഡ് നല്‍കിയത്. വീട്ടില്‍ എത്തി തുറന്നുനോക്കിയപ്പോഴാണ് ആശംസാ കാര്‍ഡില്‍ അധ്യാപകന്‍ തന്റെ പ്രണയം അറിയിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ