ദേശീയം

മതംമാറ്റം ഗൗരവമുള്ള വിഷയം, രാഷ്ട്രീയ നിറം നല്‍കരുത്: സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മതംമാറ്റം ഗൗരവമേറിയ വിഷയമെന്നും അതിനു രാഷ്ട്രീയ നിറം നല്‍കരുതെന്നും സുപ്രീം കോടതി. ബലംപ്രയോഗിച്ചും പ്രലോഭനങ്ങള്‍ നല്‍കിയുമുള്ള മതംമാറ്റം തടയണമെന്ന ഹര്‍ജിയില്‍ അഭിപ്രായമറിയിക്കാന്‍ സുപ്രീം കോടതി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിക്കാന്‍ എജിയോട്, ജസ്റ്റിസുമാരായ എംആര്‍ ഷായും സിടി രവികുമാറും അഭ്യര്‍ഥിച്ചു. 

ബലംപ്രയോഗിച്ചും പ്രലോഭനത്തിലൂടെയുമുള്ള മതംമാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ എന്താണ് ചെയ്യാനാവുകയെന്ന് കോടതി ആരാഞ്ഞു. തിരുത്തല്‍ നടപടി എന്ന നിലയില്‍ എന്തു നടപടി സ്വീകരിക്കാനാവുമെന്ന് ബെഞ്ച് ചോദിച്ചു. 

ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് തമിഴ്‌നാടിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി വില്‍സണ്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇത്തരം മതപരിവര്‍ത്തനങ്ങള്‍ ഇല്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കുന്നില്ലെങ്കില്‍ നല്ലത് എന്നു പ്രതികരിച്ച ബെഞ്ച് കാര്യങ്ങള്‍ക്കു രാഷ്ട്രീയ നിറം നല്‍കരുതെന്ന് നിര്‍ദേശിച്ചു. ഇത് ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ഉദ്ദേശിച്ചുള്ള ഹര്‍ജിയല്ല. രാജ്യത്തെ മൊത്തം കാര്യങ്ങളാണ് പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞു.

ബലംപ്രയോഗിച്ചും പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു