ദേശീയം

ബോംബ് ഭീഷണി വ്യാജം, വിമാനത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നാഷണല്‍ സുരക്ഷാ ഗാര്‍ഡ് അടക്കം നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ജാം നഗര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. 

വിമാനം 10.30-11 മണിയോടെ ഗോവയിലേക്ക് പുറപ്പെടുമെന്നും വിമാനത്താവള ഡയറക്ടര്‍ വ്യക്തമാക്കി. മോസ്‌കോയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ ജാം നഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. 

വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. റഷ്യന്‍ നടന്‍ ഓസ്‌കര്‍ കുച്ചേരയും വിമാനത്തിലുണ്ടായിരുന്നു.  ഇവരെയെല്ലാം വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയശേഷമായിരുന്നു വിശദപരിശോധന. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അടക്കം പരിശോധന നടത്തി. ബാഗേജുകളടക്കം വിശദമായി പരിശോധിച്ചുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു