ദേശീയം

ഫ്‌ളൈറ്റ് ഗേറ്റ് അടച്ചു, യാത്രക്കാര്‍ ഒരു മണിക്കൂര്‍ നേരം 'തടവില്‍'; സ്‌പൈസ് ജെറ്റിനെതിരെ പരാതി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് യാത്രക്കാരെ 'തടവിലാക്കിയതായി' പരാതി. ബോര്‍ഡിങ് ഗേറ്റിനും വിമാനത്തിനും ഇടയില്‍ ഒരു മണിക്കൂര്‍ നേരം മുതിര്‍ന്ന യാത്രക്കാര്‍ അടക്കമുള്ളവര്‍ കുടുങ്ങിയതായാണ് പരാതിയില്‍ പറയുന്നത്.  

ബംഗളൂരുവിലാണ് സംഭവം. വിമാനത്തില്‍ കയറുന്നതിന് ബോര്‍ഡിങ് ഗേറ്റ് കടക്കുന്നതിനിടെയാണ് യാത്രക്കാര്‍ കുടുങ്ങിയത്. ബോര്‍ഡിങ് ഗേറ്റ് കടന്ന് വിമാനത്തില്‍ കയറാന്‍ പോകവേ, ഫ്‌ളൈറ്റ് ഗേറ്റ് അടച്ചതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ ഒരു മണിക്കൂര്‍ നേരം കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലേക്ക് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോകാന്‍ എത്തിയ യാത്രക്കാരാണ് ദുരനുഭവം നേരിട്ടത്. ഫ്‌ളൈറ്റ് ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് ബോര്‍ഡിങ് ഗേറ്റിലുടെ പുറത്തുകടന്ന് വിശ്രമിക്കാന്‍ യാത്രക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ബോര്‍ഡിങ് ഗേറ്റ് തുറന്നുതരാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്ന് വ്‌ളോഗര്‍ സൗമില്‍ അഗര്‍വാള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഒരു മണിക്കൂര്‍ നേരമാണ് യാത്രക്കാര്‍ ദുരിതം അനുഭവിച്ചത്. മുതിര്‍ന്നവര്‍ അടക്കമുള്ളവര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും തരാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ വിമാനം പുറപ്പെടുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ് ഫ്‌ളൈറ്റ് ഗേറ്റ് അടച്ചത് എന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് എയറോബ്രിഡ്ജില്‍ കാത്തുനില്‍ക്കാന്‍ യാത്രക്കാരോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും

‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക