ദേശീയം

മഞ്ഞിന്റെ മറ പറ്റി  പാക് ഡ്രോണ്‍ വഴി ആയുധക്കടത്ത്; ചൈനീസ് തോക്കുകളും വെടിമരുന്നുകളും പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി ഇന്ത്യയിലേക്ക് നടത്തിയ ആയുധക്കടത്ത് സൈന്യം പിടികൂടി. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ്  ആയുധം കടത്തിയത്. 

നാലു ചൈനീസ് നിര്‍മ്മിത തോക്കുകള്‍, വെടിയുണ്ടകള്‍, വെടിമരുന്നുകള്‍ തുടങ്ങിയവയാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. കനത്ത മഞ്ഞിന്റെ മറപറ്റിയാണ് കഴിഞ്ഞദിവസം രാത്രി ആയുധം കടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.

പ്രത്യേക ശബ്ദം കേട്ടാണ് സൈന്യം പ്രദേശത്ത് നിരീക്ഷണം നടത്തിയത്. അപ്പോള്‍ പാകിസ്ഥാന്‍ ഭാഗത്തു നിന്നും ഡ്രോണ്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ എന്തോ നിക്ഷേപിക്കുന്നതിന്റെ ശബ്ദവും കേട്ടു. 

തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഡ്രോണ്‍ വഴി ആയുധം കടത്തിയത് പിടികൂടിയത്. ആയുധക്കടത്ത് പിടികൂടിയ പശ്ചാത്തലത്തില്‍ മേഖലയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്