ദേശീയം

ഗുജറാത്തിലെ ചരിത്രവിജയം ആഘോഷിക്കാന്‍ മോദിയുടെ സ്വര്‍ണ പ്രതിമ; 19.5 പവന്‍

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: ഗുജറാത്തിലെ ചരിത്രവിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വര്‍ണപ്രതിമ നിര്‍മ്മിച്ച് സൂറത്തിലെ ജ്വല്ലറി. 156 ഗ്രാം തൂക്കം വരുന്നതാണ് സ്വര്‍ണ പ്രതിമ. സൂറത്തിലെ രാധികാ ചെയിന്‍സ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വര്‍ണത്തിന്റെ അര്‍ധകായ പ്രതിമ നിര്‍മിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് ശേഷമാണ് താന്‍ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് പ്രതിമ നിര്‍മ്മിച്ച സന്ദീപ് ജെയിന്‍ പറഞ്ഞു പ്രധാനമന്ത്രിയോടുള്ള സ്‌നേഹം കൊണ്ടാണ് താന്‍ പ്രതിമ സൃഷ്ടിച്ചതെന്നും മോദിയും ആരാധകരും ഇത് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 182 സീറ്റില്‍ 156 സീറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. 20 പേര്‍ 3 മാസം പണിയെടുത്താണ് പ്രതിമ പൂര്‍ത്തിയാക്കിയതെന്നു ജ്വല്ലറി ഉടമയായ രാജസ്ഥാന്‍ സ്വദേശി ബസന്ത് ബോറ പറഞ്ഞു. മുന്‍പ് യുഎസിലെ സ്വാതന്ത്ര്യപ്രതിമയുടെ മാതൃകയും ഇദ്ദേഹം സ്വര്‍ണത്തില്‍ നിര്‍മിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി