ദേശീയം

ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 8.58 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഉത്തരാഖണ്ഡിലെ ജോശിമഠ് മേഖലയില്‍ ഭൂമി വിണ്ടു കീറുന്ന പ്രതിഭാസം തുടരുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് സംസ്ഥാനത്ത് ഭൂചലനവും ഉണ്ടായിരിക്കുന്നത്. 

ഭൂമി വിണ്ടു കീറുന്ന ജോശിമഠില്‍ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഹിമാന്‍ശു ഖുറാനയുടെ നേതൃത്വത്തില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ