ദേശീയം

'ഇനിയുള്ള കാലം എഴുത്തും വായനയും'; മോദിയെ രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രതിപക്ഷവുമായി തര്‍ക്കം തുടരവെ, ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പ്രധാനമന്ത്രിയെ അറിയിച്ചതായി കോഷിയാരി പറഞ്ഞു. ബാക്കിയുള്ള കാലം  എഴുത്തും വായനയും മറ്റ് വിനോദപരിപാടികളുമായി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോഷിയാരി ട്വിറ്ററില്‍ കുറിച്ചു.

നിരവധി സന്യാസിമാര്‍ക്കും സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ക്കും ധീരപോരാളികള്‍ക്കും ജന്മം നല്‍കിയ നാടാണ് മഹാരാഷ്ട്ര. ഈ സംസ്ഥാനത്തിന്റെ സേവകനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച സമ്പൂര്‍ണ ബഹുമതിയാണെന്നും കോഷിയാരി മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുംബൈ സന്ദര്‍ശനത്തിനിടെയായിരുന്നു അപ്രതീക്ഷിത നീക്കം, മുംൈബ നഗരസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സ്ഥാനം ഒഴിയാനാണ് ആഗ്രഹം ആറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി