ദേശീയം

ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ എടുക്കണമെന്നു നിര്‍ബന്ധിക്കാനാവില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൊഴിലാളികള്‍ കോവിഡ് വാക്‌സിന്‍ എടുക്കണമന്നു തൊഴില്‍ ദാതാവിനു നിര്‍ബന്ധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ഒരൂകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ്, ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ വിധി.

കോവിഡ് വാക്‌സിന്‍ എടുക്കാതെ തന്നെ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനും മറ്റു ചുമതലകള്‍ നിര്‍വഹിക്കുന്നതിനും അനുമതി തേടി അധ്യാപികയും സമാനമായ ആവശ്യവുമായി ഏതാനും പേരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഏതു തരത്തിലുള്ള ചികിത്സയും നിഷേധിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന്, നേരത്തെ സമാനമായ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

സുപ്രീം കോടതിയുടെ വിവിധ ഉത്തവുകള്‍ പ്രകാരം തൊഴിലാളികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധന വയ്ക്കാന്‍ തൊഴില്‍ ദാതാവിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)