ദേശീയം

മേല്‍പ്പാലത്തില്‍ നിന്ന് 'നോട്ട് മഴ' തീർത്ത് യുവാവ്, വാരിയെടുത്ത് ജനങ്ങള്‍, ഗതാഗതക്കുരുക്ക്‌- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  മേല്‍പ്പാലത്തില്‍ നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ്. നോട്ടുകള്‍ പെറുക്കാന്‍ ആളുകള്‍ തടിച്ചുകൂടിയത് നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. കറുത്ത നിറത്തിലുള്ള കോട്ട് ധരിച്ച് കഴുത്തില്‍ ക്ലോക്ക് തൂക്കിയിരുന്ന യുവാവാണ് 3000 രൂപ മൂല്യമുള്ള പത്തുരൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞത്.

ബംഗളൂരുവില്‍ കെ ആര്‍ മാര്‍ക്കറ്റിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. വലിച്ചെറിഞ്ഞ നോട്ടുകള്‍ ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടിയതാണ് ഗതാഗത കുരുക്കിന് കാരണമായത്.

 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന യുവാവാണെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ്  അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്