ദേശീയം

കോളിങ് ബെല്ലടിച്ചിട്ടും ഫോൺ ചെയ്തിട്ടും ഭാര്യ ഉണർന്നില്ല, ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടെ യുവാവ് വീണു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭിത്തിയിൽ പിടിച്ച് വീട്ടിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്‌നാട്ടിലെ ജൊലാർപേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്. 

ഉറക്കത്തിലായിരുന്ന ഭാര്യ തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോൺ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് 
30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയിൽ പിടിച്ച് കയറി.

എന്നാൽ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു.  രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണർന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോൺ ചെയ്തപ്പോഴാണ് താഴെ നിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് താഴെ വീണ് പരിക്കേറ്റ തെന്നരശുവിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത