ദേശീയം

പരോളിലിറങ്ങി; വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷമാക്കി ഗുര്‍മീത് റാം റഹീം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരോളിലിറങ്ങിയതിന് പിന്നാലെ വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവി ഗുര്‍മീത് റാം റഹീം. ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ശനിയാഴ്ചയാണ് ഹരിയാനയിലെ സുനാരിയ ജയിലില്‍ നിന്ന് 40 ദിവസത്തെ പരോളിലിറങ്ങിയത്. കൂറ്റന്‍ കേക്കുമായി ഗുര്‍മീത് നടത്തിയ ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. 

വൈറലായ വീഡിയോയില്‍'  അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ആഘോഷം നടത്താന്‍ അവസരം ലഭിച്ചതെന്ന് ഗുര്‍മീത് പറയുന്നത് കേള്‍ക്കാം. അതിനാല്‍ അഞ്ച് കേക്ക് എങ്കിലും മുറിക്കണം. ഇത് ആദ്യത്തെതാണ് എന്ന് ഗുര്‍മീത് പറയുന്നതും കേള്‍ക്കാം.

മൂന്ന് മാസത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഗുര്‍മീതിന് ജാമ്യം ലഭിക്കുന്നത്. 1948ല്‍ മസ്താ ബലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ച സൗദയുടെ തലവനാണ് 56കാരനായ ഗുര്‍മീത് സിങ്. ആശ്രമത്തിലെ രണ്ട് അന്തേവാസിനികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്.ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ പരോള്‍ കാലയളവില്‍ ഇയാള്‍ യുപിയിലെ ബര്‍ണാവ ആശ്രമത്തില്‍ നിരവധി ഓണ്‍ലൈന്‍ 'സത്സംഗങ്ങള്‍' നടത്തി. ഇതില്‍ ഹരിയാനയിലെ ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്