ദേശീയം

സ്‌കൂട്ടിയില്‍ ഇടിച്ചിട്ടു, യാത്രക്കാരന്‍ തെറിച്ച് കാറിന് മുകളില്‍; 350 മീറ്റര്‍ വലിച്ചിഴച്ചു, ദാരുണാന്ത്യം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയെ വീണ്ടും നടുക്കി മറ്റൊരു വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം. സ്‌കൂട്ടിയില്‍ കാര്‍ ഇടിച്ച് 350 മീറ്ററോളം ദൂരം വലിച്ചിഴച്ച യാത്രക്കാരനാണ് ദാരുണമായി മരിച്ചത്. പരിക്കേറ്റ മറ്റൊരു യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി കേശവ് പുരത്താണ് സംഭവം. സ്‌കൂട്ടിയില്‍ കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ ഇരുചക്രവാഹന യാത്രക്കാരന്‍ കാറിന്റെ മുകളിലേക്ക് തെറിച്ചുവീണു. യാത്രക്കാരനുമായി കാര്‍ 350 മീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്.

സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചതായി പൊലീസ് അറിയിച്ചു. കൂടെ യാത്ര ചെയ്തിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സംഭവത്തില്‍ കേസെടുത്ത പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു