ദേശീയം

ഫുഡ് ഡെലിവറി ജീവനക്കാരന് മദ്യപാനികളുടെ ക്രൂരമര്‍ദ്ദനം; ഗുരുതരാവസ്ഥയിൽ- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 22 വയസുള്ള തിരുമലൈ വാസനെ വെല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെല്ലൂര്‍ കാട്ട്പാടിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ച പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വാസന്റെ ബൈക്കുമായി കൂട്ടിയിടിച്ചു. ഇതിന് പിന്നാലെയായിരുന്നു പ്രകോപനം. മര്‍ദ്ദനത്തില്‍ അവശനായ സൊമാറ്റൊ ഫുഡ് ഡെലിവറി ജീവനക്കാരന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

ഭാര്യയുമായി വഴക്കിട്ടു; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

സിപിഎം നേതാക്കൾക്ക് നേരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു

സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം