ദേശീയം

പൊലീസുകാരന്റെ വെടിയേറ്റ ഒഡീഷ മന്ത്രി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ഭുബനേശ്വര്‍: പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി  നബ കിഷോര്‍ ദാസ് (61) മരിച്ചു. വൈകുന്നേരം ആറുമണിയോടെയാണ് അദ്ദേഹം മരിച്ചത്. വെടിയുണ്ട തറച്ചതിനെ തുടര്‍ന്ന് ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ജര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ് നഗറില്‍ വെച്ചാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ബിജെഡിയുടെ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വെടിയേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് ഭുബനേശ്വറിലെ അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. 

എഎസ്‌ഐ ഗോപാല്‍ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഗോപാല്‍ ദാസിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഗോപാല്‍ ദാസിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഭാര്യ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി