ദേശീയം

ബജറ്റ് അവതരണത്തിന് തടസ്സമുണ്ടാകില്ലെന്ന് ഗവര്‍ണര്‍; ഹര്‍ജി പിന്‍വലിച്ച് തെലങ്കാന സര്‍ക്കാര്‍; പോര് രമ്യതയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ഒത്തു തീര്‍പ്പിലേക്ക്. ബജറ്റ് അവതരണത്തിന് തടസ്സമുണ്ടാകില്ലെന്ന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍
ഹൈക്കോടതിയെ അറിയിച്ചു. ബജറ്റ് ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് നടക്കുമെന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് രാജ്ഭവനെതിരെ നല്‍കിയ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.  

ബജറ്റിന് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്താണ് തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍, ജസ്റ്റിസ് എന്‍ തുകാറാംജി എന്നിവടങ്ങിയ ബൊണ് ഹര്‍ജി പരിഗണിച്ചത്. ജനുവരി 21 ന് ബജറ്റ് ഫയല്‍ സമര്‍പ്പിച്ചെങ്കിലും രാജ്ഭവന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതിനാല്‍ കോടതി വിഷയത്തില്‍ ഇടപെടണമെന്നും, അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

ഭരണഘടനയുടെ 202-ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഗവര്‍ണറുടെ അനുമതി ഇല്ലാതെ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ല. അനുമതിയില്ലെങ്കില്‍ ബജറ്റിന് നിയമപ്രാബല്യം ലഭിക്കില്ലെന്നും തെലങ്കാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജനുവരി 21 നാണ് ബജറ്റ് രേഖകള്‍ രാജ്ഭവന് ലഭിച്ചതെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

ഗവര്‍ണര്‍ക്ക് നിയമസഭയെ അഭിസംബോധന ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് രാജ്ഭവന്‍ സര്‍ക്കാരിന് കുറിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ല. അതിനാലാണ് ബജറ്റ് രേഖകളില്‍ ഒപ്പിടുന്നത് നീണ്ടുപോയതെന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ബജറ്റിന് അനുമതി നല്‍കുക എന്നത് ഗവര്‍ണറുടെ ബാധ്യതയാണെന്ന് തെലങ്കാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ വാദിച്ചു. 

വെള്ളിയാഴ്ചയാണ് തെലങ്കാനയില്‍ അസംബ്ലി സമ്മേളനം തുടങ്ങുന്നത്. അന്നു തന്നെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും തെലങ്കാന സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ