ദേശീയം

'ഹെൽമെറ്റ് ധരിക്കാത്ത സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ ഹാജർ ഇല്ല'; റോഡ് സുരക്ഷ ക്യാമ്പയിനുമായി യുപി സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ സർക്കാർ ഓഫീസുകളിൽ എത്തുന്ന ജീവനക്കാർക്ക് ഹാജർ നൽകില്ലെന്ന് യുപി സർക്കാർ. നിർദേശം പാലിക്കാത്ത ജീവനക്കാരെ ഓഫീസിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം ജൂലായ് 17 മുതൽ 31 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റോഡ് സുരക്ഷാ ക്യാമ്പയിന്റെ ഭാ​ഗമായാണ് നടപടി.

​ഗതാ​ഗതം, ആഭ്യന്തരം, പൊതുമരാമത്ത്, ആരോ​ഗ്യം, വിദ്യാഭ്യാസ തുടങ്ങി എല്ലാ മേഖലയിലെ സർക്കാർ ജീവനക്കാർക്കും തീരുമാനം ബാധകമാണെന്നും പുറത്തിറക്കിയ നിർദേശത്തിൽ പറഞ്ഞു. ജില്ലാ റോഡ് സുരക്ഷാ സമിതി സംഘടിപ്പിക്കുന്ന യോ​ഗത്തിൽ കർമപദ്ധതി തയ്യാറാക്കി ഗതാഗത കമ്മിഷണർക്ക് സമർപ്പിക്കും. ക്യാമ്പയിന്റെ ഭാ​ഗമായി വിവിധ പരിപാടികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സേവ് ലൈഫ് ഫൗണ്ടേഷന്റെ സഹായത്തോടെ 75 ജില്ലകളിൽ ഡ്രൈവർമാർക്ക് സുരക്ഷിതമായ ഡ്രൈവിംഗ്, ഫസ്റ്റ് റെസ്‌പോണ്ടർ സ്കിൽ എന്നിവയിൽ പരിശീലനം നൽകും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് മെഡിക്കൽ കോളജിലെ സർജറി-ഓർത്തോപീഡിക് വിഭാഗം മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർഥികൾക്കായി അടിസ്ഥാനപരവും നൂതനവുമായ ലൈഫ് സപ്പോർട്ടുമായി ബന്ധപ്പെട്ട ശിൽപശാല സംഘടിപ്പിക്കും. പ്രധാന വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരെ ക്യാമ്പനിൽ പങ്കെടുപ്പിക്കും. റോഡ് അപകട നിരക്ക് കുറയ്‌ക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.5 ശതമാനം റോഡ് അപകടങ്ങൾ വർധിച്ചിട്ടുണ്ട്. മരണനിരക്ക് 4.2 ശതമാനവും വർധിച്ചതായാണ് കണക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

വെന്തുരുകി ഡല്‍ഹി, വീണ്ടും 47 ഡിഗ്രി കടന്നു; അഞ്ചുദിവസം റെഡ് അലര്‍ട്ട്

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; സൗദിയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്

നാളെയുടെ തീപ്പൊരികള്‍...