ദേശീയം

കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊന്നു, മരണം ഷോക്കേറ്റെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; ചുരുളഴിച്ച് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

മംഗലൂരു: കര്‍ണാടകയില്‍ പലചരക്കുകടയുടെ ഉടമ, കടയിലെ തൊഴിലാളിയെ തീകൊളുത്തി കൊന്നു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച പലചരക്കുകട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

മംഗലൂരുവിലാണ് സംഭവം. ചെറിയ വഴക്കിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. പലചരക്ക് കടയിലെ ജീവനക്കാരനായ ഗജ്ഞാനയാണ് മരിച്ചത്. കടയുടമ തൗസിഫ് ഹുസൈനാണ് പിടിയിലായത്. പ്രദേശത്തുള്ളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പലചരക്കുകട ഉടമയിലേക്ക് നീണ്ടത്. 

ജീവനക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം, ജീവനക്കാരന് വൈദ്യുതാഘാതമേറ്റെന്നാണ് പ്രതി നാട്ടുകാരെ അറിയിച്ചത്. സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഗജ്ഞാനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ സംശയം തോന്നിയ പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് ഇത് കൊലപാതകമാണെന്നും പിന്നില്‍ കടയുടമയാണെന്നും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം