ദേശീയം

സ്വകാര്യഭാഗം വികൃതമാക്കി, കണ്ണ് കുത്തിപ്പൊട്ടിച്ചു, നാവ് മുറിച്ചെടുത്തു; ഭൂമി തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ 45കാരിയെ ക്രൂരമായി കൊലപ്പെടുത്തി. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സുലേഖ ദേവിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വികൃതമാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്ത് പരിക്കുണ്ട്. നാവ് മുറിച്ച നിലയിലാണ്. കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതായും പൊലീസ് പറയുന്നു.

ഖഗാരിയ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം യുവതിയെ ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം അക്രമിസംഘം കത്തി ഉപയോഗിച്ച് യുവതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. തുടര്‍ന്ന്് നാവ് മുറിച്ചെടുത്തതായും സ്വകാര്യഭാഗം വികൃതമാക്കിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

യുവതി തത്ക്ഷണം തന്നെ മരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അയല്‍വാസികളായ അഞ്ചുപേരാണ് യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ എന്ന് സുലേഖ ദേവിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സുലേഖ ദേവിയുടെ കുടുംബത്തിന് അയല്‍വാസികളുമായി നീണ്ടക്കാലമായി ഭൂമി തര്‍ക്കം ഉണ്ട്. ഭൂമി തര്‍ക്കം നിലവില്‍ കോടതിയുടെ മുന്നിലാണ്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. 

9 വര്‍ഷം മുന്‍പ് സുലേഖ ദേവിയുടെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും സമാനമായ രീതിയിലാണ് അയല്‍വാസികള്‍ കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കേസില്‍ പ്രതികള്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് മറ്റൊരു കൊലപാതകമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന പൊലീസിന്റെ ഉറപ്പിന്മേലാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം