ദേശീയം

സര്‍ക്കാര്‍ ജീവനക്കാര്‍ മതചിഹ്നങ്ങള്‍ ധരിക്കരുതെന്ന് യാത്രക്കാരി; കണ്ടക്ടറായ മുസ്ലീം തൊപ്പി ഊരിമാറ്റി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: യാത്രക്കാരി പരാതി നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറായ മുസ്ലീം യുവാവ് തൊപ്പി അഴിച്ചുമാറ്റി. സര്‍ക്കാര്‍ ജീവനക്കാരന്‍ ഇത്തരത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന് ചോദിച്ചായിരുന്നു യുവതിയുടെ ചോദ്യം ചെയ്യല്‍. നിങ്ങള്‍ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് സ്ത്രീ ആവര്‍ത്തിച്ചതോടെ കണ്ടക്ടര്‍ തൊപ്പി അഴിച്ചുമാറ്റുകയായിരുന്നു.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ മതം പിന്തുടരേണ്ടത് പൊതുഇടങ്ങളിലല്ലെന്നും വീട്ടിലാണെന്നും സ്ത്രീ കണ്ടക്ടറോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. താന്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നതിനിടെ തൊപ്പി ധരിക്കാറുണ്ടെന്ന് കണ്ടക്ടര്‍ യാത്രക്കാരിയോട് പറയുന്നു.

ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ തൊപ്പി ധരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോയെന്ന് അവര്‍ത്തിച്ച യുവതിയോട് കണ്ടക്ടര്‍ മാന്യമായി പ്രതികരിച്ചെങ്കിലും താങ്കള്‍ക്കെതിരെ ബിഎംടിസി എംഡിയ്ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ട് തൊപ്പി ഉടന്‍ തന്നെ മാറ്റണമെന്നും സ്ത്രീ ആവശ്യപ്പെട്ടു. തുടര്‍ന്ന് കണ്ടക്ടര്‍ തൊപ്പി അഴിച്ചുമാറ്റുന്നത് വീഡിയോയില്‍ കാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ