ദേശീയം

ജോലി ഇല്ലാത്തതിന് പരിഹസിച്ചു; 20കാരന്‍ അച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇരുപതു വയസുകാരന്‍ അച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ജോലി ഇല്ലാത്തതിന് അച്ഛന്‍ മകനെ പരിഹസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ എക്കാട്ടുതങ്ങലിലാണ് സംഭവം. 

സ്വകാര്യകമ്പനിയിലെ ജോലിക്കാരനായ ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. എല്ലാ ദിവസവും വീട്ടില്‍ മദ്യപിച്ചെത്തുന്ന ഇയാള്‍ ജോലി ഇല്ലാത്തതിന് മകനെ തുടര്‍ച്ചയായി പരിഹസിച്ചിരുന്നു. വ്യാഴാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വഴക്കിട്ടിരുന്നതായും പൊലിസ് പറഞ്ഞു.

വഴക്കിനിടെ ജബരീഷ് ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. അച്ഛന്‍ അടിയേറ്റ് ബോധരഹിതനായി വീണതിന് പിന്നാലെ ജബരീഷ് സ്ഥലത്ത് നിന്ന് ഓടിപ്പോയതായും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പോട്ട സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. 

വെള്ളിയാഴ്ച പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി