ദേശീയം

വാഹനം ഇലക്ട്രിക് ലൈനിൽ തൊട്ടു; വൈദ്യുതാഘാതമേറ്റ് യുപിയിൽ 5 കൻവാരിയ തീർഥാടകർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യുപിയിൽ വൈദ്യുതാഘാതമേറ്റ് എട്ട് വയസുകാരൻ ഉൾപ്പെടെ അഞ്ച് കൻവാരിയ തീർഥാടകർ മരിച്ചു. മീററ്റിയിലെ ഭവാൻപൂർ റാലി ചൗഹാൻ എന്ന പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്. താഴ്ന്നു കിടക്കുകയായിരുന്ന ഹൈ-ടെൻഷൻ ലൈനിൽ നിന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ശനിയാഴ്‌ച രാത്രി 8.15 ഓടെയാണ് സംഭവം. ഹരിദ്വാറിലെ സ്നാനത്തിന് ശേഷം മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ സമീപവാസികൾ സബ് സ്റ്റേഷനിലേക്ക് വിളിച്ചു ആവശ്യപ്പെട്ടെങ്കിലും അതിനോടകം അ‍ഞ്ച് പേർ മരിച്ചിരുന്നു. അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. സംഭവത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല