ദേശീയം

പിന്നില്‍ ഇടിച്ചുകയറി; കാറിനെ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് ടിപ്പര്‍ ലോറി- നടുക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍ വാഹനത്തിന്റെ പിന്നില്‍ ഇടിച്ചുകയറിയ കാറിനെ വലിച്ചിഴച്ച് ടിപ്പര്‍ ലോറി. ഒരു കിലോമീറ്റര്‍ ദൂരമാണ് സാന്‍ട്രോ കാറിനെ വലിച്ചിഴച്ചത്. മറ്റു യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ കാര്യം അറിയുന്നത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി. കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉഡുപ്പിയിലാണ് സംഭവം. സാഗറില്‍ നിന്ന് മംഗലൂരുവിലേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇതിന് പിന്നാലെ കാര്‍ ട്രക്കില്‍ കുടുങ്ങി. 

കാര്‍ അപകടത്തില്‍പ്പെട്ടത് അറിയാതെ ടിപ്പര്‍ ലോറി ഡ്രൈവര്‍ യാത്ര തുടര്‍ന്നു. ഇതോടെ ഒരു കിലോമീറ്റര്‍ ദൂരമാണ് കാറിനെ ലോറി വലിച്ചിഴച്ചത്. മറ്റു യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ അപകടം അറിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്