ദേശീയം

'ഇന്ത്യ'യ്‌ക്കൊപ്പമോ എന്‍ഡിഎയിലേക്കോ ഇല്ല; ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മായാവതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പ്രതിപക്ഷം പുതുതായി രൂപീകരിച്ച ഇന്ത്യ സഖ്യത്തിനൊപ്പമോ എന്‍ഡിഎയിലേക്കോ ഇല്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മായാവതി അറിയിച്ചു.

പ്രതിപക്ഷ സഖ്യത്തോടും എന്‍ഡിഎയോടും തുല്യ അകലം പാലിക്കും. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യ വ്യാപകമായി അതിനുള്ള യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് മായാവതി പറഞ്ഞു.

ഇന്നലെയാണ് 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയ സഖ്യമായ ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്നലെ തന്നെ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ 39 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ; 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; കാർ തല്ലിത്തകർത്തു

കരമന അഖില്‍ വധം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍

അനായാസം കൊല്‍ക്കത്ത; മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ചു

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി