ദേശീയം

തക്കാളി കഴിക്കാതിരുന്നാല്‍ മതി, വില താനേ കുറയും; യുപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: തക്കാളി വിലവര്‍ധന തടയാന്‍ തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. തക്കാളി വില നിയന്ത്രണാതീതമായി ഉയരുന്നതിനിടെയാണ് ബിജെപി നേതാവായ യുപി വനിതാ ശിശുക്ഷേമമന്ത്രി പ്രതിഭ ശുക്ലയുടെ ഉപദേശം. 

തക്കാളി വീട്ടില്‍ കൃഷി ചെയ്യുകയോ കഴിക്കുന്നത് കുറയ്ക്കുകയോ ചെയ്യുക. അങ്ങനെ വരുമ്പോള്‍ തക്കാളിയുടെ വില താനേ കുറയുമെന്ന് പ്രതിഭ ശുക്ല പറഞ്ഞു. യുപി സര്‍ക്കാരിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയില്‍  സംസാരിക്കുകയായിരുന്നു മന്ത്രി. 

ആരും തക്കാളി കഴിക്കാതിരിക്കുകയാണെങ്കില്‍ തക്കാളി വില കുറയും. തക്കാളിക്കു പകരം ചെറുനാരങ്ങ കഴിച്ചാൽ മതി. തക്കാളി എല്ലാക്കാലവും വിലപിടിപ്പുള്ളതാണ്. വിലകൂടിയ സാധനങ്ങളെല്ലാം ഉപേക്ഷിക്കാൻ തുടങ്ങിയാൽ അതിന്റെ എല്ലാം വില താനെ കുറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു