ദേശീയം

ശിവകാശിയില്‍ പടക്കനിര്‍മ്മാണത്തിനിടെ സ്‌ഫോടനം; രണ്ട് തൊഴിലാളികള്‍ മരിച്ചു;  വീഡിയോ

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: തമിഴ്‌നാട് വിരുതനഗറിലെ ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. മുരുകേശ്വരി, ബാനു എന്നീ സ്ത്രീകളാണ് മരിച്ചത്. ഷണ്മുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള മാന്‍ഗുണ്ഡപട്ടിയിലെ ഫാക്ടറിയില്‍ മത്താപ്പ് നിര്‍മ്മിക്കുന്നതിനിടയാണ് സ്‌ഫോടനം ഉണ്ടായത്. 

അഗ്‌നി രക്ഷ ഉദ്യോഗസ്ഥരെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പരുക്കേറ്റവരെ വിരുതനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

ഇതേ മേഖലയില്‍ ഇന്നലെ തീപ്പെട്ടി നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി