ദേശീയം

വായ്പ തിരിച്ചടച്ചില്ല; ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയെ ബലാത്സംഗം ചെയ്തു;  അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

പുനെ: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. പൂനെയിലെ ഹദാസ്പുരില്‍ പണം പലിശയ്ക്കു കൊടുക്കുന്ന 47കാരനാണ് പിടിയിലായത്.

യുവതിയുടെ ഭര്‍ത്താവ് ഇയാളില്‍നിന്നു പണം പലിശയ്ക്കു വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരിച്ചടയ്ക്കാതായപ്പോള്‍ ഇയാള്‍ ഭര്‍ത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്തു. ഇതു മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പലിശക്കാരനെ അറസ്റ്റ് ചെയ്തതായും മറ്റ് അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി