ദേശീയം

വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ ചാടി രക്ഷപ്പെട്ടു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വ്യേമസേനയുടെ പരിശീലനവിമാനം തകര്‍ന്നുവീണു. അപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

ബംഗളൂരുവില്‍ നിന്ന് 136 കിലോമീറ്റര്‍ അകലെയുള്ള ചാംരാജ്‌ നഗര്‍ ജില്ലയ്ക്ക് സമീപമുള്ള തുറസായ സ്ഥലത്താണ് പതിവുപരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണതെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍
അധികൃതര്‍ ഉത്തരവിട്ടു. അപകടവിവരമറിഞ്ഞ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ