ദേശീയം

അധിക ല​ഗേജിന് പിഴ അടയ്‌ക്കാൻ ആവശ്യപ്പെട്ടു; വിമാനത്താവളത്തിൽ യുവതിയുടെ ബോബു ഭീഷണി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിമാനത്താവളത്തിൽ അധിക ല​ഗേജിന് പിഴ അടയ്‌ക്കാൻ ആവശ്യപ്പെട്ടപ്പോൾ ബാഗിൽ ബോംബുണ്ടെന്ന് യുവതിയുടെ ഭീഷണി. പരിശോധനയിൽ അത് നുണയാണെന്ന് കണ്ടെത്തിയതോടെ യുവതിക്കെതിരെ കേസെടുത്തു. കഴിഞ്ഞ മേയ് 29ന്  മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. ഭർത്താവും കുട്ടികളുമായി കൊൽക്കത്തയ്‌ക്ക് പോകാനെത്തിയതായിരുന്നു യുവതി. 

ചെക്കിൻ കൗണ്ടറിലെത്തിയ യുവതി രണ്ടു ബാഗുകൾ കൈമാറി ബോർഡിങ് പാസ് ആവശ്യപ്പെട്ടു. എയർലൈൻ നിയമപ്രകാരം 15 കിലോ വരെ യാത്രക്കാർക്ക് കൈവശം വെയ്‌ക്കാം. എന്നാൽ യുവതിയുടെ ബാ​ഗിന് 22.05 കിലോ ഭാരമുണ്ടായിരുന്നു. അധിക ഭാരത്തിന് പിഴ അടയ്‌ക്കണമെന്ന് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടു.

എന്നാൽ പിഴ അട‌യ്ക്കാൻ യുവതി തയ്യാറായില്ല. പിന്നാലെ ബാഗുകളിൽ ഒന്നിൽ ബോംബുണ്ടെന്നു യുവതി ഭീഷണിപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വിമാനത്താവള അധികൃതരുടെ പരാതിയിൽ യുവതിയെ സഹർ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തു. അടുത്ത ദിവസം കോടതിയിൽ ഹാജരാകാന്‍ യുവതിക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും