ദേശീയം

രജൗറിയില്‍ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, തിരച്ചിൽ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. വെള്ളിയാഴ്‍ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. രജൗറിക്ക് സമീപം ദസാൽ ഗുജ്‌റാനിലെ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിനിടെയാണ് തീവ്രവാദികൾ വെടിവച്ചത്. 

കൊല്ലപ്പെട്ടത് പാക്ക് തീവ്രവാദിയാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വന മേഖലയിൽ കൂടുതൽ തീവ്രവാദികൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൂചന. 

കഴിഞ്ഞ മാസം രജൗറിയില്‍ 'ഓപ്പറേഷന്‍ ത്രിനേത്ര'യുടെ ഭാ​ഗമായി വനത്തില്‍ ഒളിച്ചിരിക്കുന്ന ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയിരുന്നു. രജൗറിക്കു പുറമേ ബരാമുള്ളയിലും ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം