ദേശീയം

ഒഡീഷയിലേക്കുളള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുത്; വിമാനക്കമ്പനികളോട് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയമാണ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. നിരക്ക് അസാധാരണമായ രീതിയില്‍ വര്‍ധിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നാണ് കമ്പനികള്‍ക്കുള്ള നിര്‍ദേശം. 

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റുകള്‍ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

വെള്ളിയാഴ്ച രാത്രി ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 288 പേര്‍ മരിച്ചിരുന്നു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും 56 പേരുടെ നില ഗുരുതരമാണമെന്നും റെയില്‍വേ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും