ദേശീയം

മുകളില്‍ നിന്ന് റോക്കറ്റ് പോലെ താഴേക്ക്, ഓടുന്ന കാറിന്റെ റൂഫ് തുളച്ചുകയറി ഇരുമ്പ് വടി; അത്ഭുത രക്ഷപ്പെടല്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് വീണ ഇരുമ്പു വടി തുളച്ചുകയറി. കാറിന്റെ റൂഫ് തുളച്ച് സീറ്റിന് തൊട്ടരികില്‍ 'ലാന്‍ഡ്' ചെയ്ത ഇരുമ്പു വടിയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

മുംബൈ താനെ മെട്രോ തൂണിന് താഴെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ജിതേന്ദ്ര യാദവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെട്രോ തൂണില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണ ഇരുമ്പു വടിയാണ് കാറിന്റെ റൂഫ് തുളച്ച് അകത്തുകയറിയത്. 

തൊഴിലാളിയുടെ കൈയില്‍ നിന്ന് ലംബമായി വീണ ഇരുമ്പു വടി റോക്കറ്റ് പോലെയാണ് താഴെ പതിച്ചത്. കാറിന്റെ മെറ്റല്‍ റൂഫ് തുളച്ചു അകത്തെത്തിയ ഇരുമ്പു വടിയില്‍ നിന്ന് ജിതേന്ദ്ര യാദവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സീറ്റിന് തൊട്ടരികിലാണ് ഇരുമ്പുവടി വന്നുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!