ദേശീയം

ഒഡിഷയില്‍ ട്രെയിനിന് അടിയില്‍പ്പെട്ട് നാലു തൊഴിലാളികള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഭുബനേശ്വര്‍: ഒഡിഷയില്‍ ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ജജ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന് അടിയില്‍ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. 

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തമാകും മുമ്പാണ് വീണ്ടും അപകടം സംഭവിച്ചത്. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

വെയിലില്‍ നിന്ന് രക്ഷതേടിയാണ് തൊഴിലാളികള്‍ ട്രെയിനിന് അടിയില്‍ കയറി കിടന്നത്. ഇത് അറിയാതെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയപ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്