ദേശീയം

കണ്ണില്ലാത്ത ക്രൂരത; മണിപ്പൂരില്‍ തലയ്ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ ആംബുലന്‍സ് കത്തിച്ചു, അമ്മയും മകനും വെന്തുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ അക്രമികള്‍ ആംബുലന്‍സിന് തീയിട്ടു. മൂന്നുപേര്‍ വെന്തുമരിച്ചു. സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിനാണ് കലാപകാരികള്‍ തീയിട്ടത്. എട്ടു വയസ്സുകാരനും അമ്മയും ബന്ധുവുമാണ് കൊല്ലപ്പെട്ടത്. 

ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ മേഖലയിലാണ് സംഭവം നടന്നത്. അക്രമികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു. തുടര്‍ന്ന് കുട്ടിയുമായി ആംബുലന്‍സില്‍ പുറപ്പെട്ട സംഘത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി അഗ്നിക്കിരയാക്കുകയായിരുന്നു. 

ആംബുലന്‍സിന് സുരക്ഷയൊരുക്കാന്‍ എത്തിയ പൊലീസിന് അക്രമികളെ തടയാന്‍ സാധിച്ചില്ല. മെയ് 27ന് വീണ്ടും കലാപം ആരംഭിച്ചതിന് ശേഷം ഈ മേഖലയില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു